Sunday 18 December 2011

താക്കോല്‍


                 താക്കോല്‍
                                               (നാരായണ്‍)


വഴിക്കേകിടന്ന് ഒരു താക്കോല്‍ കളഞ്ഞു കിട്ടി.
പക്ഷേ പൂട്ട്‌ എവിടെ?
താക്കോല്‍ പോക്കറ്റില്‍  ഭദ്രമായ്‌ ഇട്ടു
കണ്ട ഓരോ പൂട്ടൂകളും തുറക്കാന്‍ ശ്രമിച്ചു
എല്ലാവരും ഭദ്രമായ്‌ പൂട്ടിയിട്ടു തന്നെയാണ്‌ പോയത്‌
ഉള്ളില്‍ പുറത്ത് ചാടാന്‍ വെമ്പല്‍ കൊള്ളുന്ന ഒരായിരം രഹസ്യങ്ങള്‍ ഉണ്ടല്ലോ. അവയെങ്ങാനും പുറത്തയാലോ?
!!!
.
.
.
നടന്നു ക്ഷീണിച്ചു ഞാന്‍ മുറിയില്‍ തിരിച്ചെത്തി 
തനിക്കും ഉണ്ടല്ലോ താഴിട്ടു  അടച്ചു പൂട്ടിയ രഹസ്യ പെട്ടി 
വര്‍ഷങ്ങള്‍ക്കു മുന്‍പ് പൂട്ടിയതാണ്.
മനസക്ഷിയോടു  ചോദിച്ചു-"ഇനി ഈ താക്കോല്‍.......??"
മറുപടി കിട്ടിയില്ല കാരണം മനസാക്ഷി മാസങ്ങളായ് പണയത്തില്‍ ആണല്ലോ
....അതോ വര്‍ഷങ്ങളയോ??


പൊടിയുടെ കൂമ്പാരം വക വെക്കാതെ രണ്ടും കല്പിച്ചു താഴിന്റെ യോനി ദ്വാരത്തില്‍ താക്കോല്‍ കടത്തി
ചെറിയ ഒരു ശബ്ദത്തോടെ താഴു തുറന്നു
അത്ഭുദം ഒന്നും തോന്നിയില്ല !!
പക്ഷെ രഹസ്യങ്ങളുടെ പ്രയാണം പ്രതീക്ഷിച്ച എന്നെ കത്തിരിന്നത് ഒരു ചുരുള്‍ മാത്രം .....


ചുരുള്‍ തുറന്നു വായിച്ചു.
തല കറങ്ങുന്നതു പോലെ
ഞാന്‍ കസേരയില്‍ പിടിച്ചു നിലത്തിരുന്നു
ചുരുള്‍ വീണ്ടും ചുരുട്ടി പെട്ടിക്കകത്തിട്ട് പെട്ടി പഴയപടി പൂട്ടി താക്കോല്‍ എന്നാല്‍ കഴിയുന്നത്ര ദൂരേക്ക്‌ വലിച്ചെറിഞ്ഞു.
ശ്വാസം ഇപ്പോഴും നേരെ വീണിട്ടില്ല 
ഞാന്‍ നിലത്തു തന്നെ ഇരിന്നു ...
.
ഒരുള്‍ക്കിടിലത്തോടെ ഞാന്‍ അത് വീണ്ടും മറക്കാന്‍ ശ്രമിച്ചു...
.
.
.
.
"ഞാന്‍ ഞാനല്ല!!!!!!"